മുംബൈ: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലുള്ള ജീവനക്കാര്‍ സുരക്ഷിതരെന്ന് കപ്പല്‍ കമ്പനി. ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനി വഴി മറീന്‍ അഫേഴ്‌സുമായി ബന്ധപ്പെടുന്നുണ്ടെന്നും, ഉദ്യാഗസ്ഥര്‍ കപ്പലിലെത്തി ജീവനക്കാരുടെ വിവരം അറിയിക്കുമെന്നും കപ്പല്‍ കമ്പനി പറഞ്ഞു. കപ്പല്‍ കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കപ്പലില്‍ 18 ഇന്ത്യക്കാര്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നാലു പേര്‍ മലയാളികളാണെന്നാാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരം. എറണാകുളം സ്വദേശികളായ മൂന്നു പേരും, മലപ്പുറം സ്വദേശിയായ ഒരാളും കപ്പലില്‍ ഉണ്ടെന്നാണ് സൂചന.
കപ്പലിലുള്ള മലയാളികളെ കുറിച്ച് ഇറന്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇറാനും കപ്പല്‍ ഉടമുകളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments