Latest NewsKerala

നവകേരള നിര്‍മാണം; കേരളത്തിലെ പ്രളയബാധിതര്‍ക്കിടയില്‍ സര്‍വേ നടത്താനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന

നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രളയബാധിതര്‍ക്കിടയില്‍ സര്‍വേ നടത്താനൊരുങ്ങി ഐക്യരാഷ്ട്രസഭ. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാനാണ് സർവേ സംഘടിപ്പിക്കുന്നത്. വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെയും വിദഗ്ധരുടെയും സേവനം ക്രോഡീകരിച്ച് ലഭ്യമാക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ യുഎന്‍ വിദഗ്ധസംഘം കേരളസര്‍ക്കാരുമായി കൈകോർക്കും. യുഎന്‍ അടക്കമുള്ള സംഘടനകളുമായി സഹകരിച്ച് 36,000 കോടിയുടെ റീബില്‍ഡ് കേരള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കം സമാന പ്രതിസന്ധി നേരിട്ട പ്രദേശങ്ങളില്‍ നടപ്പാക്കി വിജയിച്ച പുനര്‍നിര്‍മാണ ആശയങ്ങളാണ് കേരളത്തിലും നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button