KeralaLatest NewsNews

പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളമാണ് ലക്ഷ്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാനാകുംവിധം കേരളത്തെ പുനര്‍നിര്‍മിക്കുകയാണ്‌ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് വേണ്ടിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടിയുടെ നയരേഖ സര്‍ക്കാര്‍ അംഗീകരിച്ച്‌ നടപ്പാക്കി വരികയാണ്‌. പരമ്പരാഗത സമീപനം പാടേ മാറ്റിവച്ചുകൊണ്ടുള്ള ഒരു നയസമീപനമാണ് കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു സമഗ്ര പ്രവര്‍ത്തനപദ്ധതി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍ : വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് സര്‍ക്കാര്‍

പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുന്ന മാര്‍ഗരേഖയാണ് പുനര്‍നിര്‍മ്മാണ വികസന പരിപാടി. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള മറ്റു ഭീഷണികളും പരിഗണിക്കുന്നതും ഭാവിയിലെ ദുരന്തങ്ങളെക്കൂടി ചെറുക്കാന്‍ ശേഷിയുള്ളതുമായ കേരള പുനര്‍നിര്‍മ്മാണത്തിന് കരുത്തേകുന്നതാണിതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button