തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പ സ്വീകരിക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. ഏകദേശം 1,400 കോടി രൂപയാണ് (20 കോടി ഡോളര്‍) വായ്‌പയായി ലഭിക്കുക. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പാക്കേജിനാണ് ഈ തുക ഉപയോഗിക്കുക. ലോകബാങ്കില്‍നിന്ന് 1,725 കോടി രൂപ അനുവദിച്ചതിനുപിന്നാലെയാണ് ജർമനിയുടെ സഹായം.
ജർമൻ വായ്പയായ 1400 കോടി രൂപയ്ക്കൊപ്പം സംസ്ഥാന വിഹിതമായ 1400 കോടി കൂടി ചേര്‍ത്ത് വിപുലമായ റോഡ് പുനര്‍നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കുക. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.കനത്തമഴയില്‍ തകരാറിലാവുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നന്നാക്കുന്നത് സര്‍ക്കാരിന് എന്നും വെല്ലുവിളിയാണ്. മഴയെയും പ്രളയത്തെയും അതിജീവിക്കുംവിധം ഇത് പുനര്‍നിര്‍മിക്കുന്നത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
Post Your Comments