KeralaLatest News

ലോകബാങ്കിന്റെ പ്രളയ സഹായം; ആദ്യഗഡു നൽകാൻ ധാരണയായി

ന്യൂഡൽഹി : കേരളത്തിന് പ്രളയാനന്തര പുനർനിർമാണ സഹായത്തിന്റെ ആദ്യഗഡുവായി ലോക ബാങ്ക് 25 കോടി ഡോളർ (ഏകദേശം 1750 കോടി രൂപ) വികസന വായ്പ നൽകും. ഈ മാസം 27നു വാഷിങ്ടനിൽ ചേരുന്ന ലോക ബാങ്ക് ബോർഡ് യോഗം ഇതു പരിഗണിക്കും. ബോർഡ് അംഗീകാരം ലഭിച്ചശേഷം കേന്ദ്ര സർക്കാർ അനുമതി കൂടി ലഭിക്കണം. ജലവിതരണം, ജലസേചനം, അഴുക്കുചാൽ പദ്ധതികൾ, കൃഷി എന്നീ മേഖലകൾക്കായാണു സഹായം നൽകുന്നത്.

രണ്ടുഘട്ടമായാണു തുക നൽകുക. ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷനിൽനിന്ന് 1.25 % വാർഷിക പലിശനിരക്കിൽ ആദ്യം 15.96 കോടി ഡോളർ ലഭിക്കും. 25 വർഷമാണു തിരിച്ചടവു കാലാവധി.രണ്ടാംഘട്ട സഹായമായ 9.04 കോടി ഡോളറിന്റെ പലിശ നിരക്ക് അടിസ്ഥാനപരമായ രാജ്യാന്തര നിരക്ക് (ലൈബോർ റേറ്റ്) അനുസരിച്ചായിരിക്കും. 19.5 വർഷമാണു തിരിച്ചടവു കാലാവധി. അതേസമയം കേരളത്തിലെ റോഡ് നിർമാണത്തിനായി ജർമൻ ഡവലപ്മെന്റ് ബാങ്ക് (കെഎഫ്ഡബ്ലു) നൽകുന്ന സഹായത്തിന്റെ ആദ്യഗഡുവും വൈകാതെ ലഭിക്കുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button