മുംബൈ: മോറിസ് ഗാരേജസിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന്റെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വമ്പന്‍ ബുക്കിങ് ലഭിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാലാണ് താത്കാലികമായി ബുക്കിങ് നിര്‍ത്താന്‍ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബറോടെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ ഇത് 2000 യൂണിറ്റാണ്.
കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വില.
Post Your Comments