മുംബൈ: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മൊഴി എടുക്കാന്‍ ബംഗുളൂരു പോലീസ് മുംബൈയില്‍ എത്തി. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയാണെടുക്കുക. കര്‍ണാടക സ്പീക്കര്‍ കെ.ആര് രമേശ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടു പോയതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തുടര്‍ന്ന് എംഎല്‍എ മുംബൈില്‍ എത്തിയത് എങ്ങനൈന്ന് അന്വേഷിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments