ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരനും ജമാ-അത്-ഉദ്-ദവ തലവനുമായ ഹാഫീസ് സയീദ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്റന്‍വാലയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ നിന്ന് പഞ്ചാബ് പോലീസിന്റെ തീവ്രവാദ വകുപ്പ് (സിടിഡി) ആണ് ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഹാഫിസിനെ ജുഡീഷയ്ല്‍ കസ്റ്റഡിയില്‍ വിട്ടതായും റിപ്പോര്‍ട്ടില്‍ പറുന്നു.
പാക്കിസ്ഥാന് വ്യോമാതിര്‍ത്തി തുറന്നതിന് തൊട്ടുപിന്നാലെയാണ് ഹാഫിസ് അറസ്റ്റ് ചെയ്തത്. കൂടാതെ അമേരിക്കയുമായുള്ള ബന്ധം സുഗമമാക്കാനും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വൈറ്റ് ഹൗസിലേയ്ക്ക് കന്നിയാത്ര നടത്താനിരിക്കവെയാണ് ഹാഫിസിന്റെ അറസ്റ്റെന്നതും ശ്രദ്ധേയമാണ്.
Post Your Comments