Latest NewsIndia

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണുള്ള അപകടത്തില്‍ മരണസംഖ്യ ഉയരുന്നു

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സൗത്ത് മുംബൈയിലെ ഡോഗ്രിയിലെ നിഷാന്‍പാടെ തെരുവില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണത്

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പതിനാലായി. എട്ടു പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇവര്‍ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം മുബൈ പോലീസും ദുരന്തനിവാരണ സേനയും ഇപ്പോഴും തുടരുകയാണ്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സൗത്ത് മുംബൈയിലെ ഡോഗ്രിയിലെ നിഷാന്‍പാടെ തെരുവില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണത്. തകര്‍ന്ന കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് മഹാരാഷ്ട്ര ഹൌസിംഗ് ബോര്‍ഡ് അധികൃതര്‍ സ്ഥിരീകരിച്ചു.

കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിഞ്ഞ് പോകാന്‍ ബിഎംസി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും താമസക്കാര്‍ ഇത് അനുസരിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button