Latest NewsKeralaNews

കുവൈറ്റിലെ തീപിടിത്തം:15മലയാളികള്‍ മരിച്ചതായി ഒദ്യോഗിക സ്ഥിരീകരണം, അനൗദ്യോഗിക വിവരം അനുസരിച്ച് 24:നോര്‍ക്ക സെക്രട്ടറി

തിരുവനന്തപുരം: കുവൈറ്റിലുണ്ടായ ദുരന്തത്തില്‍ 15 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്ന് നോര്‍ക്ക സെക്രട്ടറി ഡോ കെ വാസുകി. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ച് 24 പേര്‍ മരിച്ചതായാണ് കണക്ക്. മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. കുവൈറ്റ് സര്‍ക്കാരുമായി ചേര്‍ന്ന് എല്ലാ ശ്രമവും നടത്തും. തുടര്‍ സഹായം ചര്‍ച്ച ചെയ്യുമെന്നും നോര്‍ക്ക സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: കുവൈറ്റ് ദുരന്തം: കാണാതായ ചാവക്കാട് സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

മൃതദേഹങ്ങള്‍ ഒരുമിച്ച് എത്തിക്കും. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരും. നിലവില്‍ 6 പേര്‍ ഗുരുതരാവസ്ഥയിലാണ്. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ശ്രമിച്ചുവരികയാണെന്നും ഡോ കെ വാസുകി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button