NewsInternational

സുഡാനില്‍ പ്രക്ഷോഭം തുടരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

 

ഖാര്‍തും: സുഡാനില്‍ യഥാര്‍ഥ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സുഡാനീസ് കമ്യൂണിസ്റ്റ് പാര്‍ടി(എസ്സിപി). പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ സൈനിക കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഇടക്കാല സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും എസ്സിപി പ്രഖ്യാപിച്ചു.

ഇപ്പോള്‍ ഭരണം നയിക്കുന്ന ഇടക്കാല സൈനിക കൗണ്‍സിലിന്റെയും ജനാധിപത്യസര്‍ക്കാരിനായി പോരാട്ടത്തിലുള്ള പ്രക്ഷോഭ കൂട്ടായ്മയുടെയും നേതൃത്വവുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എസ്സിപി നിലപാട് വ്യക്തമാക്കിയത്.

ജനാധിപത്യ പ്രക്ഷോഭ കൂട്ടായ്മയുടെ ഭാഗമായാണ് എസ് സിപി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജനകീയ സര്‍ക്കാര്‍ രൂപീകരണത്തിനായി നേരത്തെ മുന്നോട്ടുവച്ച ഉപാധികളില്‍നിന്ന് സൈനിക കൗണ്‍സില്‍ പിന്മാറി. സുഡാനില്‍ സായുധപോരാട്ടപാതയിലുള്ള വിമതസേന ഉള്‍പ്പെട്ട സുഡാന്‍കാള്‍ എന്ന പ്രതിപക്ഷകക്ഷിയും സൈനിക കൗണ്‍സിലിന്റെ പുതിയ നിര്‍ദേശങ്ങള്‍ തള്ളി. ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈനിക കൗണ്‍സില്‍ സ്വീകരിച്ച നടപടികളില്‍ ഇതുവരെ 120 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. എഴുനൂറോളംപേര്‍ ഭീകര മര്‍ദനത്തിന് ഇരയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button