തിരുവനന്തപുരം: ആഭ്യന്തരകലാപം നടക്കുന്ന സുഡാനില്‍ നിന്നും സ്വന്തം നാട്ടില്‍ തിരിച്ച് എത്തിയതിന്റെ ആശ്വാസത്തിലാണ് മലയാളികള്‍. തിരുവനന്തപുരം-കൊച്ചി വിമാനത്താവളങ്ങളിലാണ് മലയാളികള്‍ തിരിച്ച് എത്തിയത്. നാട്ടിലെത്തിയ മലയാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി പറഞ്ഞു. സുഡാനില്‍ വളരെ ക്രൂരമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ആഭ്യന്തര കലാപം നടക്കുന്ന പ്രദേശങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായിരുന്നതായി സുഡാനില്‍ നിന്ന് എത്തിയ സംഘം പറയുന്നു.
നാട്ടില്‍ എത്തുവാന്‍ എംബസി എല്ലാ സഹായങ്ങളും ചെയ്തു. പത്താം തീയതിയാണ് സുഡാനില്‍ നിന്ന് പോരുന്നതെന്ന് സംഘത്തില്‍ ഉള്ളവര്‍ പറയുന്നു. തുടര്‍ന്ന് പോര്‍ട്ട് സുഡാനിലെത്തി. അവിടെ നിന്നും കപ്പലില്‍ ജിദ്ദയില്‍ എത്തിയെന്നും ഇവര്‍ പറഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം സുഡാനില്‍ 207 മലയാളികളാണ് ഉള്ളത്. അതേസമയം, സുഡാനില്‍ 3699 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ എത്തിയ മലയാളികള്‍ എട്ട് പേര്‍ കൊച്ചിയിലും മൂന്ന് പേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.
Post Your Comments