ബെംഗുളൂരു: കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍. എന്നാല്‍ രാഷ്ട്രീയ നാടകം അരങ്ങ് തകര്‍ക്കുമ്പോള്‍ റിസോര്‍ട്ടില്‍ എംഎല്‍മമാരോടൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ.
ബെംഗളൂരു നഗരത്തിന് പുറത്ത് യെലഹെങ്കയില്‍ ബിജെപി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്. എംഎല്‍എമാരായ രേണുകാചാര്യയ്ക്കും എസ്ആര്‍ ശിവനാഥും യെദ്യൂരപ്പയ്‌ക്കൊപ്പം ക്രിക്കറ്റ് കളിയില്‍ കൂടിയിരുന്നു. ബി.ജെ.പി മീഡിയ സെല്‍ പുറത്തുവിട്ട ചിത്രത്തിനു പുറമെ എംഎല്‍എമാരും ക്രിക്കറ്റ് കളിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
വിമത എംഎല്‍എമാര്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ കര്‍ണാടകയി്ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥന അധ്യക്ഷനും കൂട്ടരും.
Post Your Comments