തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ഇടപെടുമെന്ന് യുവജന കമ്മീഷന്. വിഷയം സംബന്ധിച്ച് വിദ്യാഭ്യാസ ഡയറ്കടറോട് വിശദീകരണം തേടുമെന്ന് യുവജന കമ്മീഷന് പറഞ്ഞു.
അതേസമയം ആര്‍ട് കോളേജിലെ ഭീഷണിയെ കുറിച്ച് അന്വേഷിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറിയിച്ചു.
Post Your Comments