കാഞ്ഞങ്ങാട്: എസ്.എഫ്.ഐ.യുടെ ഭീഷണിയുണ്ടെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് സംരക്ഷണത്തിലെത്തി സ്‌കൂളില്‍ നിന്നു ടി.സി. വാങ്ങി. കല്യോട്ട് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ ബന്ധു ദീപക്കാണ് ടി.സി. വാങ്ങിയത്. തെറ്റായ പ്രചാരണവും എസ്.എഫ്.ഐ.ക്കെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണവും നടത്തുകയാണെന്ന് വിഷയത്തില്‍ എസ്.എഫ്.ഐ പ്രതികരിച്ചു. രാവണീശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പിനാണ് ദീപക് ചേര്‍ന്നത്.
പ്രവേശന ദിവസം തന്നെ എസ്.എഫ്.ഐ.ക്കാര്‍ ഒരു കാര്‍ഡ് തന്നിട്ട് ഇതുമായി ക്ലാസില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞുവെന്നു ദീപക് പറയുന്നു. വെള്ളിയാഴ്ച ക്ലാസിലെത്തിയ ദീപക്കിനോട് കാര്‍ഡ് എവിടെയെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാര്‍ ഇതറിഞ്ഞ് സ്ഥലംമാറ്റ അപേക്ഷ നല്‍കുകയും പെരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദീപക്കിന് പ്രവേശനം കിട്ടുകയും ചെയ്തു. ടി.സി.വാങ്ങാന്‍ ഇങ്ങോട്ടു വന്നാല്‍ കാണിച്ചു തരുമെന്ന ശബ്ദസന്ദേശം ദീപക്കിന്റെ മൊബൈല്‍ ഫോണില്‍ തുടരെ വന്നതിനെ തുടര്‍ന്ന് കെ.എസ്.യു. മുന്‍ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരം അറിയിച്ചു.
ഹൊസ്ദുര്‍ഗ് പോലീസിന്റെ സംരക്ഷണത്തില്‍ തിങ്കളാഴ്ച സ്‌കൂളിലെത്തി ദീപക് ടി.സി. വാങ്ങി. അതെ സമയം പ്ലസ് വണിന് ചേരുന്ന കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം സ്വാഗതം ആശംസിച്ചുകൊണ്ടുള്ള കാര്‍ഡുകളാണ് കൊടുത്തതെന്നും എസ്.എഫ്.ഐ. നേതൃത്വം അറിയിച്ചു.
Post Your Comments