തൃശൂര്‍ : ചികിത്സ ലഭിക്കാതെ യുവാവ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ യുവജന കമ്മിഷന് രംഗത്ത്. ആശുപത്രി അധികൃതര്‍ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോം വ്യക്തമാക്കി.
Read also:ട്രെയിന്‍ ഇടിച്ച് നിരവധി പശുക്കള്‍ ചത്തു
യുവജന കമ്മിഷന് 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യ ജില്ലാ അദാലത്തിലാണ് തൃശൂര്‍ അമല ആശുപത്രി അധികൃതരോട് മരിച്ച യുവാവിന്റെ ഭാര്യ സജിനിക്ക് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ചികിത്സാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് കമ്മിഷന് നിയമപരമായി പരിശോധിക്കും. അദാലത്തില്‍ ഒമ്പത് കേസുകളാണ് പരിഗണനയ്ക്ക് വന്നത്. മൂന്നു കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചു.
അദാലത്തില്‍ അംഗങ്ങളായ കെ.വി. രാജേഷ്, കെ. മണികണ്ഠന്, അബ്ദുള്ള നവാസ് പി.കെ, അഡ്വ. ടി. മഹേഷ്, വിനില്‍, സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments