പത്തനംതിട്ട: സ്ത്രീധന അനാചാര പ്രവണതയെ കുറിച്ച് വളര്‍ന്നുവരുന്ന തലമുറയ്ക്ക് ബോധവല്‍ക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും സജീവ ഇടപെടലുമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍.
‘സ്‌കൂള്‍ കാലം മുതല്‍ക്കേ കുട്ടികള്‍ക്കിടയില്‍ ഇത്തരം സാമൂഹ്യ വിപത്തിനെതിരായ ജാഗ്രത മനോഭാവവും ലിംഗ തുല്യതയും ഉറപ്പാക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി സ്ത്രീധനവിരുദ്ധ ബോധവത്കരണം ഉള്‍ക്കൊള്ളിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്’- യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു .
യുവജന കമ്മീഷന്‍ സ്ത്രീധനത്തിനെതിരെ നടക്കുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തിലെ മുഴുവന് സ്‌കൂൾ , കോളജ് സിലബസിന്റെ ഭാഗമാക്കി സ്ത്രീധന വിരുദ്ധ ബോധവല്ക്കരണം പ്രമേയമാക്കുന്ന പാഠഭാഗങ്ങള് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും ശുപാശ യുവജന കമ്മീഷന് കൈമാറിയത്.
Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി
Post Your Comments