NattuvarthaLatest NewsKeralaNews

ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം: യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെയാണ് ഇയാൾ അശ്ലീല പ്രചാരണം നടത്തിയത്

ആലുവ: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി അസ്ലം വെട്ടുവേലിൽ ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ അശ്ലീല പ്രചാരണം നടത്തിയത്. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ നൽകിയ കമന്റിൽ അസ്ലം മോശം പരാമർശം നടത്തിയതിനൊപ്പം ചിന്തയുടെ ചിത്രവും പങ്കുവെക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അഭിഭാഷകനായ സാലി മുഹമ്മദ് പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button