തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യ ഭരണ കഥകള്‍ക്കു പിന്നാലെ സംഘടനയുടെ കൂടുതല്‍ ഗുണ്ടായിസങ്ങള്‍ പുറത്തു വരുന്നു. തലസ്ഥാനത്തെ ആര്‍ട്‌സ് കോളേജിലും എസ്എഫ്‌ഐ നടത്തുന്ന ഗുണ്ടായിസവും പുറത്തു വരുന്നു. വകോളേജിലെ വിദ്യാര്‍ത്ഥിനികളെ യൂണിയന്‍ റൂമില്‍ വിളിച്ചുവരുത്തി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രകടനത്തിലും വനിതാ മതിലിലും പങ്കെടുക്കാത്തതിനാണ് ഭീഷണി. ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലാണ് ഭീഷണി. നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ റെക്കോഡുകള്‍ പുറത്തു വന്നിട്ടുണ്ട്. അധ്യാപകരോട് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തി.
അതേസമയം ആര്‍ട്‌സ് കോളേജിലെ ഭീഷണിയെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അറിയിച്ചു.
Post Your Comments