
മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജസോ ടിജെ റോമി (24) യെ ആണ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച ടിജെയെ പിന്നീട് 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു.
ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. വിമാനത്തിന്റെ ശൗചാലയത്തില്‍ വച്ച് പുകവലിച്ച ജസോയെ വിമാനത്തിലെ ജീവനക്കാരാണ് പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും രണ്ടു സിഗരറ്റുകളും ലൈറ്ററും നിന്ന് പൊലീസ് കണ്ടെടുത്തു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പൊലീസിനോട് പറഞ്ഞു.
വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ദോഹയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു.
Post Your Comments