
തിരുവനന്തപുരം: കുടിച്ചു തീർക്കാൻ മലയാളികളോളം മിടുക്ക് മാറ്റാർക്കുമില്ലെന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മലയാളി. ക്രിസ്മസ് തലേന്ന് മാത്രം സംസ്ഥാനത്ത് വിറ്റത് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടി രൂപയാണ് ഈ വർഷം കൂടിയിരിക്കുന്നത്.
Also Read:ബിജെപിക്ക് ഉജ്ജ്വല വിജയം: സിപിഎമ്മിന് വട്ടപ്പൂജ്യം, ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് എസ് സുരേഷ്
അതേസമയം, വില്‍പനയില്‍ ഏറ്റവും മുന്നില്‍ നിൽക്കുന്നത് തലസ്ഥാന ജില്ലയാണ്. തിരുവനന്തപുരം നഗരത്തിലെ പവര്‍ഹൗസ് ബെവ്കോ ഔട്ട്ലെറ്റിലെ വില്‍പന 73.53 ലക്ഷം രൂപയാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് ക്രിസ്തുമസ് തലേന്ന് വിറ്റത്.
എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്.അതായത് ഈ വർഷത്തേതിൽ നിന്ന് പത്തുകോടി രൂപ കുറവ്. ഇത് ബെവ്കോ ഔട്ട്ലെറ്റുകളിലെ മാത്രം വില്‍പനയാണ്. ബാറുകളുടെ വില്‍പനയും കൂടി ചേര്‍ത്താല്‍ വില ഇനിയും കോടികള്‍ കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Post Your Comments