ErnakulamKeralaNattuvarthaNews

നമുക്ക് ബംഗാളുകാരൻ എങ്ങനെയാണോ അതുപോലെയാണ് അറബിക്ക് നമ്മളും: സന്തോഷ് ജോർജ് കുളങ്ങര

കൊച്ചി: നമുക്ക് എങ്ങനെയാണോ പശ്ചിമ ബംഗാളുകാരൻ, അതുപോലെയാണ് അറബിക്ക് നമ്മളുമെന്ന് സന്തോഷ് ജോർജ് കുളങ്ങര. ട്വന്റിഫോർ ന്യൂസ് ചാനൽ നടത്തിയ അഭിമുഖത്തിലാണ് സന്തോഷ് ജോർജ് കുളങ്ങര ഇക്കാര്യം വ്യക്തമാക്കിയത്. മലയാളി പുറത്ത് പോയി ജോലി ചെയ്യുകയും, അവരുടെ മാനവ വിഭവ ശേഷിയായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന അവതാരകന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാസമ്പന്നരില്ലാത്തതുകൊണ്ട് വിദ്യാസമ്പന്നരായ മലയാളികൾ അവിടെ പോയി ജോലി ചെയ്യുന്നു എന്നും അതിനാൽ നമ്മൾ ഇതരസംസ്ഥാന തൊഴിലാളികളെ കാണുന്നത് പോലെയാണ് സായ്‌പ്പോ അറബിയോ നമ്മളെ കാണുന്നത് എന്ന് പറയുന്നത് ശരിയാണോ ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് സന്തോഷ് ജോർജ് കുളങ്ങര നൽകിയ മറുപടി ഇങ്ങനെ;

വിവാഹ വേദിയില്‍ വധുവിനെ മരണം തേടി എത്തിയത് നിശബ്ദ കൊലയാളിയുടെ രൂപത്തില്‍

‘അവന്റെ വിദ്യാഭ്യാസമല്ല അവിടെ പ്രശ്‌നം. ഒരു വിദ്യാഭ്യാസവുമില്ലാത്ത എനിക്ക് വേണ്ടിയാണ് നീ വന്ന് പണിയെടുക്കുന്നത്. അതാണ് അറബി കാണുന്നത്. കഴിഞ്ഞ വർഷം കേരളത്തിലെ സർവ്വകലാശാലകളിലെല്ലാം ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായി പടിഞ്ഞാറേക്ക് ഒഴുകുകയാണ്. 30-40% സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യം വിട്ട് പോയ കുട്ടികൾ പഠിച്ച് ഗവേഷണം ചെയ്യുകയാണോ ? അന്വേഷിക്കണം. അവർ അവിടെ ബിരുദത്തിന് ചേർന്ന് ഒപ്പം അവിടെ ജോലി ചെയ്യുകയാണ്.

വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ല: നോട്ടീസ് പതിച്ച് കെഎസ്ആർടിസി

വിദ്യാഭ്യാസം അവിടെ പേരിന് മാത്രമാണ് നടക്കുന്നത്. ജോർജിയ, അർമേനിയ, ഖസാക്കിസ്ഥാൻ ഇവിടെയൊക്കെ സഞ്ചരിച്ചാൽ നാം കാണുന്നത് ഒരു ഗ്രാമത്തിലെ 50% വീടുകളും മേൽകൂര തകർന്ന നിലയിൽ കിടക്കുന്നതാണ്. കാരണം അന്വേഷിച്ചപ്പോൾ ഗ്രാമവാസികൾ പറഞ്ഞത് അവരെല്ലാം കുടിയേറി എന്നാണ്. ആദ്യം മക്കൾ പോകും, പിന്നാലെ അച്ഛനമ്മമാരും. പിന്നെ നാട്ടിലേക്ക് ഇവർ എന്തിന് പണം അയക്കണം ? ഇതിലൂടെ ഇവിടുത്തെ സാമ്പത്തിക രംഗം തകരുകയല്ലേ ? നമ്മുടെ നാട്ടിലും സമാന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. നമ്മുടെ വലിയ ജനസംഖ്യ പോകുന്നതിനൊപ്പം, പണവും പോവുകയാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button