മുംബൈ: ആഢംബര കപ്പൽ പാർട്ടിയിൽ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചത് മലയാളിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആഢംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് മലയാളിയായ ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ ഇപ്പോൾ എന്‍സിബി കസ്റ്റഡിയിലാണ്. ആര്യൻ ഖാനുമായി ശ്രേയസ് നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ശേഖരിച്ചിട്ടുണ്ട്.
മുംബൈ മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് ഒന്നാം പ്രതി. കഴിഞ്ഞ നാല് വര്‍ഷമായി ആര്യന്‍ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് എന്‍ സി ബി കണ്ടെത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ ആര്യൻ കരഞ്ഞതായും കുറ്റം സമ്മതിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. ആര്യൻ ഖാന്റെ ലെൻസ് ബോക്സിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. ആര്യൻ പാർട്ടിയിലെ അതിഥിയാണെന്നായിരുന്നു എന്‍ സി ബിയുടെ കണ്ടെത്തൽ. അതേസമയം, സംഭവത്തിൽ ഇതുവരെ ഷാരൂഖ് ഖാന്റെ അഭിപ്രായങ്ങളോ മറ്റോ പുറത്തു വന്നിട്ടില്ല.
Post Your Comments