ചാരവൃത്തി ആരോപിച്ച് ഇന്ത്യയുടെ മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്ഥാൻ വധശിക്ഷ വിധിച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നാളെ വിധി പറയും. നെതര്‍ലന്റ്സിലെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് വിധി പറയുന്നത്. കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ നേരത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു.നയതന്ത്ര മാര്‍ഗങ്ങളിലൂടെ കുല്‍ഭൂഷനെ രക്ഷിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ ഇതെല്ലാം തള്ളി വധശിക്ഷ വിധിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
Post Your Comments