ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. ജാദവിനെതിരെ പാകിസ്ഥാന് കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ്. ഇക്കാര്യം പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
read also: കുല്ഭൂഷണ് ജാദവിന്റെ സന്ദര്‍ശനം : പുതിയ വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്
ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് 2016 മാര്‍ച്ചിലാണ് കുല്ഭൂഷണ് ജാദവിനെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പാക് സൈനിക കോടതി കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് വധ ശിക്ഷ വിധിക്കുകയും ചെയ്തു നിലവില്‍ . ഇന്ത്യയുടെ ഇടപെടലിനെ തുര്‍ന്ന് ഹേഗിലെ രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.
Post Your Comments