ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വസ്തുതകള്‍ വിശദമായി പഠിച്ച് വിധി പ്രസ്താവിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അഭിനന്ദനം. കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കുമെന്ന ഉറപ്പുണ്ട്. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
We welcome today’s verdict in the @CIJ_ICJ. Truth and justice have prevailed. Congratulations to the ICJ for a verdict based on extensive study of facts. I am sure Kulbhushan Jadhav will get justice.
Our Government will always work for the safety and welfare of every Indian.
— Narendra Modi (@narendramodi) July 17, 2019
Post Your Comments