ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനുള്ള നിയമസഹായം വൈകിപ്പിക്കുന്നത് പാകിസ്ഥാൻ മനപ്പൂർവ്വം തുടരുന്നുവെന്ന് ഇന്ത്യ. കുൽഭൂഷണ് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ അനുവാദം നൽകുന്ന ബിൽ പാകിസ്ഥാൻ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. വിഷയത്തിൽ പാകിസ്ഥാന്റെ നടപടി അപര്യാപ്തമാണെന്നും ഇന്ത്യ ആരോപിക്കുന്നു.
Also Read:ബില്ലിൽ കൃത്രിമത്വം കാണിച്ചാൽ പിടി വീഴും: വൻ തുക പിഴ ചുമത്താനൊരുങ്ങി സൗദി
നീതിപൂർവ്വമായ വിചാരണ നടത്തുന്നതിനായുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നിലവിൽ പാകിസ്ഥാൻ പാസാക്കിയ ബിൽ നിയമസഹായം ഇനിയും വൈകിപ്പിക്കുമെന്നും ഇത് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ അനിവാര്യമായ പാലനമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ഇറാനിൽ ബിസിനസ്സ് സംബന്ധമായ ആവശ്യത്തിന് പോയ മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ 2016 മാർച്ചിലാണ് പാകിസ്ഥാൻ തട്ടിക്കൊണ്ട് പോകുന്നത്. തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി പാക് കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരനാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇതിനെ ചോദ്യം ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ നടത്തിയ പോരാട്ടങ്ങൾ വിജയം കണ്ടിരുന്നു.
Post Your Comments