ചങ്ങനാശേരി : മൂന്ന് തവണ മാറ്റിവെച്ച മകളുടെ വിവാഹം നടത്താൻ 9 വർഷങ്ങൾക്ക് ശേഷം മോഹനൻ നാട്ടിലെത്തി. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി മോഹനന് നാരായണന് കഴിഞ്ഞ ഒമ്പത് വർഷങ്ങളായി വിദേശത്തായിരുന്നു.അല്‍ ഖോബാറിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്ബനിയിലെ ജോലിക്കാരനായിരുന്നു മോഹനന്. കമ്പനിയിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന് നാട്ടിലെത്താൻ കഴിഞ്ഞില്ല.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് മോഹനന് നാട്ടിലെത്താനായത്. അതിനിടെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കിടെ മോഹനന് അപകടം സംഭവിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ജോലിക്ക് പോകാനാകാതെ ചികിത്സയിലായിരുന്നു. ശമ്പളം മുടങ്ങിയതും ശാരീരിക ബുദ്ധിമുട്ടുകളും മോഹനനെ കൂടുതല്‍ ദുരിതത്തിലാക്കി.
ഇതിനിടെ മോഹനന് വരുന്നതും കാത്ത് നാട്ടില്‍ മകളുടെ വിവാഹ തീയതി മൂന്ന് പ്രാവശ്യം നീട്ടി.സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് മേപ്പയ്യൂര്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ എന്നിവര്‍ മോഹനനെ ക്യാംപില്‍ സന്ദര്‍ശിക്കുകയും സഹായം ഉറപ്പു നല്‍കുകയും ചെയ്തു. ദുരിതക്കയത്തില്‍ നിന്ന് തന്നെ കരകയറ്റിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മോഹനനും കുടുബവും നന്ദിയറിയിച്ചു.
Post Your Comments