ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. വീയപുരം പൊളൈറ്റ് ബാങ്കേഴ്സ് എന്ന ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജെയ്സൺ എന്നയാളെ തെറ്റിദ്ധരിപ്പിച്ച് 19.50 ഗ്രാം തൂക്കം വരുന്ന മുക്ക് പണ്ടം പണയം വെച്ച് 80,000 രൂപ കൈപ്പറ്റിയ പ്രതികളാണ് പിടിയിലായത്.
കൊല്ലം ആദിനാട് പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (31), ആലപ്പുഴ അവലൂക്കുന്ന് വെളിയില്‍ ഹൗസില്‍ അജിത് (29) എന്നിവരാണ് പിടിയിലായത്.
Read Also : സർവ്വീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ
പ്രതികൾ രണ്ടാം തവണയും മുക്കുപണ്ടം പണയം വച്ച് പണം എടുക്കാൻ ശ്രമിക്കുന്നതിടെയാണ് പിടിയിലായത്.
ഇന്‍സ്പെക്ടര്‍ എസ്എച്ച് ഒ മനു പി മേനോന്‍, എസ്.ഐ ബൈജു, എസ് സി പി ഒ അനീഷ്, സിപിഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments