മുംബൈ: മറാഠ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ ആയുധമായിരുന്ന പുലിനഖം ഇന്ത്യയിൽ തിരിച്ചെത്തിക്കും. നവംബറിൽ ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന് പുലിനഖം മഹാരാഷ്ട്രയിൽ എത്തിക്കുമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ അറിയിച്ചു. ശിവജിയുടെ സ്ഥാനാരോഹണത്തിന്റെ 350-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്, ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തിൽ നിന്നും ആയുധം തിരിച്ചെത്തിക്കുന്നത്.
ആയുധം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി മന്ത്രി ചൊവ്വാഴ്ച ലണ്ടനിലെത്തും.1659ല്‍ ബീജാപൂര്‍ സുല്‍ത്താന്റെ സേനാത്തലവനായ അഫ്‌സല്‍ ഖാനെ പരാജയപ്പെടുത്താനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് ഈ പുലിനഖം. ആയുധം ഇന്ത്യയിൽ എത്തിച്ചതിന് ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ സൂക്ഷിക്കും.
Post Your Comments