ഡൽഹി: ഫ്ലയിങ് കിസ്സ് വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ രംഗത്ത്. പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവമാണെന്ന് അവർ പറഞ്ഞു. രാഹുൽ ഗാന്ധി മുമ്പ് പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു, കണ്ണിറുക്കി കാണിച്ചു. ഇപ്പോൾ ഫ്ലയിങ് കിസ്സ് നൽകി രാഹുൽ പാർലമെന്റിനെ അപമാനിച്ചു എന്നും ശോഭ കരന്തലജെ വ്യക്തമാക്കി.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത നടപടി ശരിയാണെന്നും മന്ത്രി പറഞ്ഞു. അധീർ രഞ്ജൻ ചൗധരി ചെയ്തത് തെറ്റുതന്നെയാണ്. 140 കോടി ജനം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. രാഹുൽ സർക്കാറിനെയോ ബിജെപിയെയോ അല്ല പാർലമെന്റിനെയാണ് അപമാനിച്ചതെന്നും ശോഭ കരന്തലജെ കൂട്ടിച്ചേർത്തു.
Post Your Comments