ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 9 വർഷത്തെ ഭരണത്തിന് കീഴിൽ ധാരാളം നേട്ടങ്ങൾ സ്വന്തമാക്കിയതിനാൽ രാജ്യത്ത് അദ്ദേഹമില്ലാതെ തിരഞ്ഞെടുപ്പ് അസാധ്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ചെറുതായാലും വലുതായാലും പ്രധാനമന്ത്രി മോദിയെ കൂടാതെ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്ന് പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ശുചിത്വം, ഭക്ഷണം, വൈദ്യുതി, പാർപ്പിടം തുടങ്ങിയ മേഖലകളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളുടെ പ്രയോജനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയതായി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. അഞ്ച് നേട്ടങ്ങളല്ല, അഞ്ഞൂറിലധികം നേട്ടങ്ങളുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഭരണ മികവിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Post Your Comments