കണ്ണൂര്‍: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനു പിന്നാലെ പുറത്തുവന്ന കോളേജിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധം ഉയരുന്നു.ഏകാധിപത്യ കാമ്പസുകള്‍ക്കെതിരെ കണ്ണൂരിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്എഫ് പറഞ്ഞു. ‘തല്ലുന്നേ തല്ലിത്തല്ലിക്കൊല്ലുന്നേ എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ മണ്ഡലങ്ങളിലും ഈ ആഴ്ച മുതല്‍ പ്രചാരണം നടത്തുമെന്ന് എ.ഐ.എസ്എഫ് ജില്ലാ പ്രസിഡന്റ് എം. അകേഷ് പറഞ്ഞു.
വര്‍ഷങ്ങളായി എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസുകളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം ഭീകരമായി അടിച്ചമര്‍ത്തുന്നു എന്നാണ് പരാതി. കണ്ണൂര്‍ ഗവ.ഐടിഐ, ഗല.പോളിടെക്‌നിക് എന്നിവിടങ്ങളിലാണ് വര്‍ഷങ്ങളായി മറ്രു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് യൂണിറ്റ് തുടങ്ങാനെ മത്സരിക്കാനെ അവസരമില്ലാത്തത്.
Post Your Comments