തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെഎസ്.എഫ്.ഐ പ്രവര്ത്തകന് അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതികളില്‍ ആരേയും സംരക്ഷിക്കില്ലെന്നും അന്വേഷണത്തിന് യാതൊരു തടസവുമുണ്ടാക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്തെല്ലാം അന്വേഷിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യവും സൗഹൃദാന്തരീക്ഷവും ഉണ്ടാകണം. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍പ്പോലും സംഘര്‍ഷം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണ്. എസ്.എഫ്.ഐ വിഷയത്തില്‍ ഇടപെടുകയും ആരോപണ വിധേയര്‍ക്കെതിരെ നടപടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോളേജ് യൂണിയന് ഭാരവാഹികള്‍ പ്രശ്നത്തില്‍ ഇടപെട്ടതിനാല്‍ എസ്.എഫ്.ഐ യൂണിറ്റുതന്നെ പിരിച്ചുവിട്ടു. കേസന്വേഷണത്തിന് യാതൊരു തടസവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments