തൃശൂർ: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്രിമിനലുകൾ ഉൾപ്പെട്ട പിഎസ്‌സിയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. യൂണിവേഴ്സിറ്റി കോളേജിൽ ആയുധ അറകളുണ്ടെന്നും കൊലപാതക ശ്രമമുണ്ടായാൽ പോലീസിന് കോളേജിൽ പ്രവേശിക്കുന്നതിന് യാതൊരു തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയില്‍ ഒന്നാം റാങ്ക് അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍.ശിവരഞ്ജിത്തിനാണ്.
28ാം റാങ്ക് കേസിലെ രണ്ടാം പ്രതി എ.എന്‍.നസീമിനും. ക്രിമിനലുകളുടെ കൂട്ടമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ച എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയിലെ അംഗമാണു രണ്ടാം റാങ്കുകാരന്‍ പി.പി.പ്രണവ്.വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് നിയമന റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു സെന്‍കുമാര്‍ പറഞ്ഞു. ഒന്നാം പ്രതി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
2006ൽ പോലീസ് ജീപ്പ് കത്തിച്ചതിനെ തുടർന്ന് അന്ന് ഐജിയായിരുന്ന ടിപി സെൻകുമാർ സമ്മർദ്ദത്തെ അതിജീവിച്ച് യൂണിവേഴ്സിറ്റി കോളേജിനകത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇന്ന് പോലീസിന് മുന്നിലൂടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉദ്യോഗസ്ഥർക്ക് നട്ടെല്ലില്ലാത്തതിനാലാണെന്ന് സെൻകുമാർ പറഞ്ഞു.അധ്യാപകർ പോലും എസ്എഫ്ഐയുടെ ആജ്ഞാനുവർത്തികളാണ്. എസ്എഫ്ഐയിൽ മതതീവ്രവാദ ശക്തികൾ നുഴഞ്ഞു കയറിയിരിക്കുന്നു.
എസ്എഫ്ഐയുടെ നിയന്ത്രണം സിപിഎമ്മിനാണെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്സി റാങ്ക് പട്ടികയില്‍ പുറത്തിറക്കിയത്. അഖിലിനെ കുത്തിയഒന്നാംപ്രതി ശിവരഞ്ജിത്ത് സിവില്‍ പോലീസ് ഓഫീസറുടെ കെ.എ.പി. നാലാം ബറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാമനാണ്. ഈ പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 78.33 ആണ് ശിവരഞ്ജിത്ത് നേടിയത്.
ആരോഗ്യകാരണങ്ങളാല്‍ ഉദ്യോഗാര്‍ഥികള്‍ രേഖാമൂലം അപേക്ഷിച്ചാല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് കേന്ദ്രം മാറ്റിക്കൊടുക്കാറുണ്ടെന്നാണ് പി.എസ്.സി.യുടെ വിശദീകരണം. യൂണിവേഴ്സിറ്റി കോളേജിലെതന്നെ മറ്റൊരു എസ്.എഫ്.ഐ. നേതാവും കാസര്‍കോട് ബറ്റാലിയന്റെ പോലീസ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്. ജൂലായ് ഒന്നാംതീയതി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍നിന്നുള്ള നിയമന ശുപാര്‍ശകള്‍ കാസര്‍കോട് പി.എസ്.സി. ഓഫീസില്‍ തയ്യാറാവുകയാണ്.
Post Your Comments