തിരുവനന്തപുരം: മുൻ ഡിജിപി ടി.പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജസന്ദേശം വന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ വന്ന സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു.
‘മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ഉടന്‍ രക്ഷിക്കണം’ എന്നായിരുന്നു സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയിലെ ഫ്‌ളാറ്റില്‍ നിന്നാണ് എന്നാണ് സൂചന നല്‍കിയിരുന്നത്.
ഇവിടെയുള്ള ഫ്ലാറ്റുകളിലെല്ലാം പൊലീസ് പരിശോധന നടത്തി. ഫ്ലാറ്റുകളില്‍ അന്വേഷണം നടത്തിയതിനൊപ്പം കോള്‍ വന്ന ഫോണ്‍ നമ്പറും പൊലീസ് പിന്തുടര്‍ന്നു. താമസിയാതെ കാനാട്ടുകരയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി.
ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് പൊലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments