Latest NewsKeralaMollywood

ഡി​ജി​പി ഋ​ഷി​രാ​ജ് സിംഗിന് സംശയം; ബോ​ളി​വു​ഡ് ന​ടിയുടേത് ആസൂത്രണം ചെയ്‌ത കൊലപാതകമോ?

തി​രു​വ​ന​ന്ത​പു​രം: പ്രശസ്ത ബോ​ളി​വു​ഡ് ചലച്ചിത്ര താരം ശ്രീ​ദേ​വി​യു​ടെ മ​ര​ണം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്.

ശ്രീ​ദേ​വി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം ആ​കാമെ​ന്ന സം​ശ​യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് മലയാളത്തിലെ പ്രമുഖ പത്രത്തിൽ ഋ​ഷി​രാ​ജ് സിം​ഗി​ന്‍റേ​താ​യി വ​ന്ന ലേ​ഖ​ന​ത്തി​ലാ​ണ്. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ്ധ​ൻ ഡോ. ​ഉ​മാ​ദ​ത്ത​ന്‍ ത​ന്നോ​ടു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ത്ര​ത്തി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ പരാമർശം.

ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ആ​കാം​ക്ഷ​മൂ​ലം ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ അ​തൊ​രു അ​പ​ക​ട​മ​ര​ണ​മ​ല്ല മ​റി​ച്ച്, കൊ​ല​പാ​ത​ക ​മ​ര​ണ​മാ​വാ​നാ​ണ് സാ​ധ്യ​തയെന്ന് ഡോ. ​ഉ​മാ​ദ​ത്ത​ന്‍ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി ഋ​ഷി​രാ​ജ് സിം​ഗ് ലേ​ഖ​ന​ത്തി​ൽ വ്യക്തമാക്കുന്നു.

ഒ​രാ​ള്‍ എ​ത്ര മ​ദ്യ​പി​ച്ചാ​ലും ഒ​ര​ടി വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ആ​രെ​ങ്കി​ലും കാ​ലു​യ​ര്‍​ത്തി​പ്പി​ടി​ച്ച് ത​ല വെ​ള്ള​ത്തി​ല്‍ മു​ക്കി​യാ​ല്‍ മാ​ത്ര​മേ മു​ങ്ങി​മ​രി​ക്കൂ എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു’. ഋ​ഷി​രാ​ജ് സിം​ഗ് ലേ​ഖ​ന​ത്തി​ല്‍ വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button