അബുദാബി : സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരന് ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 21,000 ദിർഹം പിഴയും ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രതിയെ ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവിൽ പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ പ്രതി സൈബർ കുറ്റം ചെയ്തതായി തെളിഞ്ഞു. പ്രാഥമിക കോടതിയും ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
സ്നാപ്ചാറ്റിലൂടെ യുവതിയുമായി ബന്ധം സ്ഥാപിച്ച പ്രതി ഒട്ടേറെ സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിനൊടുവിലാണ് ചിത്രം അയയ്ക്കാൻ ആവശ്യപ്പെട്ട് ഭീക്ഷണിപെടുത്തിയത്.
Post Your Comments