ജപ്പാനിലെ വിപണിയില്‍ താരമായി മാറിയിരിക്കുകയാണ് റൂബി റോമന്‍ എന്ന ഇനത്തില്‍പ്പെട്ട മുന്തിരി. ആദ്യ ലേലത്തില്‍തന്നെ 1.2 ദശലക്ഷം യെന്‍ (11,000 ഡോളര്‍) ആണ് ലേലത്തുകയായി ലഭിച്ചത്. റൂബി റോമന്‍ എന്ന ഇനം വിപണിയില്‍ എത്തിയിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ 12 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണ് ഈ ചുവന്ന മുന്തിരി സ്വന്തമാക്കിയിരിക്കുന്നത്. റൂബി റോമന്‍ വളരെ അസിഡിറ്റിയും ഉയര്‍ന്ന പഞ്ചസാരയും അടങ്ങിയതാണ്.
ഇഷികാവ പ്രിഫെക്ചറല്‍ സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ഈ ഇനത്തിന്റെ ഓരോ മുന്തിരിയുടെയും ഭാരം 20 ഗ്രാമില്‍ കൂടുതലാണ്. മുന്തിരി സ്വന്തമാക്കിയിരിക്കുന്നത് ജപ്പാനിലെ ഒരു കമ്പനി തന്നെയാണ്. മുന്തിരി സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കമ്പനിയുടെ മാനേജരായ തകാഷി ഹൊസോകവ (45) പറഞ്ഞു.
താപനില മോശമായതോടെ പ്രതികൂലമായ കാലാവസ്ഥയിലും മുന്തിരി ഉയര്‍ന്ന ലേലത്തുകയില്‍ വിറ്റു പോയത് കയറ്റുമതിയില്‍ ഉണ്ടാകേണ്ടിയിരുന്ന ആശങ്കകളെ ഒഴിവാക്കി. സെപ്റ്റംബര്‍ അവസാനത്തോടെ 26,000 കുലകള്‍ റൂബി റോമന്‍ കയറ്റി അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ഷിക സഹകരണ സംഘടനയായ ജെ എ സെന്നോ ഇഷികാവ പറഞ്ഞു.
Post Your Comments