കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപന നടത്തിയ ബന്ധുക്കൾ അറസ്റ്റിൽ. മാറാട് കട്ടയാട്ട് പറമ്പിൽ കെ.പി. കമാലുദ്ദീൻ (45), മരുമകൻ ബേപ്പൂർ ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ എൻ. ആഷിക്ക് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മാറാട് പൊലീസും ചേർന്നാണ് പിടികൂടിയത്. 60 ഗ്രാം ബ്രൗൺ ഷുഗർ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
Read Also : ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണ്, പിണറായി വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ല: കെ സുരേന്ദ്രൻ
പിടികൂടിയ ലഹരിമരുന്നിന് ചില്ലറ വിപണിയിൽ നാല് ലക്ഷത്തോളം രൂപ വരും. ഇവർ ലഹരിക്ക് അടിമകളും ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കുന്നവരുമാണെന്നും പൊലീസ് പറഞ്ഞു.
മാറാട് സ്റ്റേഷനിലെ എസ്.ഐ മാരായ വിനോദ്, അജിത്ത്, അബ്ബാസ്, എ.എസ്.ഐ ഷാജു, ഷനോദ് കുമാർ, ഗിരീഷ്, എ.എസ്.ഐ ബൈജു, ഷിബില, സുനേന എന്നിവരും നാർകോട്ടിക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, ആന്റി നാർകോട്ടിക് ഷാഡോസും നടത്തിയ നീക്കത്തിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments