ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2024) ലേലം ഡിസംബർ 19ന് യുഎഇയിലെ ദുബായിൽ നടക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഐപിഎൽ ലേലം നടക്കുന്നത്. ടീമുകൾക്ക് നിലനിർത്തിയ കളിക്കാരുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 26 ആണ്.
റിപ്പോർട്ടുകൾ പ്രകാരം, ഐപിഎൽ 2024 ലേലത്തിൽ, ഓരോ ടീമിന്റെയും വാലറ്റ് തുക 100 കോടി രൂപയായിരിക്കും, ഐപിഎൽ 2023 ലെ കളിക്കാരുടെ ലേലത്തുകയിൽ നിന്ന് 5 കോടി രൂപയുടെ വർദ്ധനവാണ് ഇത്. നവംബർ 03 വരെയുള്ള കണക്ക് പ്രകാരം ഐപിഎൽ ടീമുകളുടെ വാലറ്റിൽ ശേഷിക്കുന്ന തുകയുടെ കണക്ക് ഇപ്രകാരമാണ്.
ആന്ധ്രാപ്രദേശിൽ ജാതി സെൻസസ് നടത്താനുള്ള ഈ തീരുമാനത്തിന് അംഗീകാരം നൽകി ക്യാബിനറ്റ്
പഞ്ചാബ് കിംഗ്സ് 12.20 കോടി
മുംബൈ ഇന്ത്യൻസ് 0.05 കോടി
സൺറൈസേഴ്സ് ഹൈദരാബാദ് 6.55 കോടി
ഗുജറാത്ത് ടൈറ്റൻസ് 4.45 കോടി
ഡൽഹി ക്യാപിറ്റൽസ് 4.45 കോടി
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 3.55 കോടി രൂപ
രാജസ്ഥാൻ റോയൽസ് 3.35 കോടി
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 1.75 കോടി രൂപ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 1.65 കോടി
ചെന്നൈ സൂപ്പർ കിംഗ്‌സിന് 1.5 കോടി രൂപ
Post Your Comments