ബെംഗുളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. മന്ത്രി എച്ച് നാഗേഷ് മന്ത്രി സ്ഥാനം രാജി വച്ചതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാജി വച്ച മന്ത്രി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കുമാര സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. സ്വതന്ത്ര എംഎല്‍എ ആണ് നാഗേഷ്.
ഒരുമാസം മുമ്പാണ് നാഗേഷിനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത്.
106 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നാഗേഷ് ബിജെിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ ഭൂരിപക്ഷം 106ഉം കുമാരസ്വാമിയുടേത് 105ഉം ആയി.
അതേസമയം അവസനവട്ട ശ്രമമെന്ന നിലയ്ക്ക് എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുകയാണ്.
Post Your Comments