Latest NewsKerala

ഒന്നരക്കോടിയുടെ ലഹരി വസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍

ഇ​ട​ക്കു​ള​ക്കു​ള​ങ്ങ​ര മാ​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഒ​രു വാ​ട​ക​വീ​ട്ടി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നിരോധിത ലഹരി വസ്തുക്കളുാമയി യുവാക്കള്‍ പിടിയില്‍. നിരോധിത ലഹരി വസ്തുക്കളായ പാ​ന്‍​പ​രാ​ഗ്, ശം​ഭു, തു​ട​ങ്ങി​യവ വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 100 ചാ​ക്കോ​ളം ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇതിന് ഒ​ന്ന​ര​കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​മെന്ന് അധികൃതര്‍ അറിയിച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി സി​ഐ ഷാ​ഫി, എ​സ്‌ഐ​മാ​രാ​യ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ര്‍, ശി​വ​കു​മാ​ര്‍, പോ​ലീ​സു​കാ​രാ​യ രാ​ജീ​വ്, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കഴിഞ്ഞ രാ​ത്രി​യില്‍ നടത്തിയ റെയ്ഡിലാണ്  ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഇ​ട​ക്കു​ള​ക്കു​ള​ങ്ങ​ര മാ​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഒ​രു വാ​ട​ക​വീ​ട്ടി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​രു ഓ​ട്ടോ​റി​ക്ഷ​യും കാ​റും ഒ​രു ടെ​ന്പോ​ട്രാ​വ​ല​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വീ​ട്ടി​നു​ള്ളി​ലെ മു​റി​ക​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button