കൊല്ലം: കരുനാഗപ്പള്ളിയില്‍ നിരോധിത ലഹരി വസ്തുക്കളുാമയി യുവാക്കള്‍ പിടിയില്‍. നിരോധിത ലഹരി വസ്തുക്കളായ പാന്‍പരാഗ്, ശംഭു, തുടങ്ങിയവ വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 100 ചാക്കോളം ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇതിന് ഒന്നരകോടിയോളം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.
കരുനാഗപ്പള്ളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ശിവകുമാര്‍, പോലീസുകാരായ രാജീവ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയില്‍ നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയും കാറും ഒരു ടെന്പോട്രാവലറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലെ മുറികളിലും ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നു.
Post Your Comments