Latest NewsKerala

വീട്ടമ്മയുടെ കണ്ണില്‍ ചൂണ്ടക്കൊളുത്ത് തുളഞ്ഞുകയറി

ആലപ്പുഴ: കറിവേപ്പില പറിക്കുന്നതിനിടെ വീട്ടമ്മയുടെ കണ്ണില്‍ ചൂണ്ടക്കൊളുത്ത് തുളഞ്ഞുകയറി. തോട്ടപ്പള്ളി നാലുചിറ തോണിപ്പറമ്ബില്‍ സുധാകരന്റെ ഭാര്യ പുഷ്പയുടെ (52) കണ്ണിലാണ് കൊളുത്ത് കയറിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

ഏറെ നേരം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ചൂണ്ട പുറത്തെടുത്തത്.മരത്തില്‍ കുടുങ്ങിക്കിടന്ന ചൂണ്ടക്കൊളുത്താണ് പുഷ്പയുടെ കണ്ണില്‍ തുളച്ചു കയറിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വലതു കണ്‍പോളയ്ക്കും നേത്രഗോളത്തിനും ഇടയിലാണ് തുരുമ്ബിച്ച ചൂണ്ടക്കൊളുത്ത് തറച്ചത്. വേദന കൊണ്ടു പുളഞ്ഞ പുഷ്പയെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വീട്ടമ്മയുടെ കണ്ണില്‍ തുളച്ചുകയറിയ ചൂണ്ടക്കൊളുത്ത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കാഴ്ച ശേഷിക്കു പ്രശ്‌നം വരാതെ നേത്രരോഗ ചികിത്സാ വിഭാഗം അസോഷ്യേറ്റ് പ്രഫ. ഡോ. മനോജ് വേണുഗോപാല്‍, അസി. പ്രഫസര്‍മാരായ ഡോ. സിജ, ഡോ. ധന്യ എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കൊളുത്തിന് 5 സെന്റിമീറ്റര്‍ നീളമുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button