കുവൈറ്റ്: കുവൈറ്റിൽ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റദ്ദാക്കിയത് ലക്ഷത്തില്‍പരം വിദേശികളുടെ താമസാനുമതിയെന്ന് റിപ്പോർട്ട്. താമസാനുമതി റദ്ദാക്കപ്പെട്ടവരില്‍ 32 ശതമാനം അറബ് വംശജരും 63 ശതമാനം അറബികളുമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം പൊതു- സ്വകാര്യ മേഖലകളില്‍നിന്ന് 2501 വിദേശികളുടെ കൊഴിഞ്ഞുപോക്കുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. 15,734 വിദേശികളാണ് 2018ല്‍ സ്വകാര്യ മേഖലയില്‍നിന്ന് പിരിഞ്ഞുപോയത്. 2017ല്‍ 16141 പേർ ഇഖാമ റദ്ദാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങുകയുണ്ടായി.
Post Your Comments