ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക് നടപടിക്കെതിരേ ഇന്ത്യയുടെ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി 17 ന്. നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള ആസ്ഥാനത്ത് ഇന്ത്യന്‍ സമയം വൈകിട്ട് ജഡ്ജി അബ്ദുള്‍ഖാവി അഹമ്മദ് യൂസഫാണ് വിധി പ്രസ്താവിക്കുക. ചാര വൃത്തിയും ഭീകരതയും ആരോപിച്ചാണ് 2017 ഏപ്രിലില്‍ പാകിസ്ഥാന് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരേ ഇന്ത്യ 2017 മേയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments