
ന്യൂ ഡൽഹി : പാകിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്റെ അനുമതി. കുല്‍ഭൂഷന്‍ ജാദവിന്‍റെ ശിക്ഷ പാകിസ്ഥാന്‍ പുനപരിശോധിക്കണമെന്ന രാജ്യാന്തര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. നാളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷനെ സന്ദര്‍ശിക്കാമെന്നു പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാന്‍റെ നിര്‍ദേശം പരിശോധിച്ചു വരികയാണെന്നും . നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ഇന്ത്യ അവസാനമായി 2017 ഏപ്രിലിലാണ് കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്ഥാനോട് അനുമതി തേടിയത്. ആവശ്യം പാകിസ്ഥാന്‍ തള്ളിയത്തോടെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments