
ന്യൂഡല്‍ഹി : കുല്‍ഭൂഷണ്‍ ജാദവിന് പാക് പട്ടാള കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്രം. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ കുല്‍ഭൂഷണെ കൈമാറണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ നിരപരാധിയാണെന്ന ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് രാജ്യാന്തരകോടതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സാഹചര്യത്തില്‍ കുല്‍ഭൂഷണെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യാന്തര കോടതി വിധിയെ രാജ്യസഭ ഒറ്റക്കെട്ടായി സ്വാഗതം ചെയ്തു. എന്നാല്‍ കുല്‍ദൂഷണ്‍ ജാദവ് കേസില്‍ രാജ്യാന്തര കോടതി വിധി എതിരല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ജാദവിനെ കുറ്റവിമുക്തനാകാത്തതും മോചിപ്പിക്കാത്തതും വിജയമാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
Post Your Comments