ലീഡ്സ്: ലോകകപ്പിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിലും ആദ്യം ജയം നേടാനാകാതെ അഫ്ഗാനിസ്ഥാൻ. 23 റൺസിനു വെസ്റ്റ് ഇൻഡീസ് തകർപ്പൻ ജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 311 റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ അഫ്ഗാന് കഴിഞ്ഞില്ല. 288 റൺസിന് പുറത്താവുകയായിരുന്നു.
West Indies finish their #CWC19 campaign on a high!
They beat Afghanistan by 23 runs.#AFGvWI | #CWC19 | #MenInMaroon pic.twitter.com/iXJid59K9C
— ICC Cricket World Cup (@cricketworldcup) July 4, 2019
ഇക്രം അലി ഖിൽ(86),റഹ്‍മത് ഷാ(62), അസ്‌കർ അഫ്‌ഗാൻ(40),നജീബുള്ള(31),സയ്യദ് ഷിർസാദ്(25) എന്നിവരാണ് അഫ്ഗാന് വേണ്ടി മികച്ച പ്രകടനം കാഴ്ച് വെച്ചത്. മറ്റുള്ളവർ രണ്ടക്കം കാണാതെ പുറത്തായി. മുജീബ്(7) പുറത്താകാതെ നിന്നു. വെസ്റ്റ് ഇൻഡീസിനായി കാർലോസ് നാലും,കെമാർ റോച്ച് മൂന്നും, ഓഷെയ്ൻ ക്രിസ് ഗെയിൽ എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.
The standings after the conclusion of Afghanistan v West Indies.
The teams are rooted to the bottom of the table but have provided great entertainment at times during #CWC19! pic.twitter.com/elN5G9JBVx
— ICC Cricket World Cup (@cricketworldcup) July 4, 2019
അര്‍ധ സെഞ്ചുറികൾ നേടിയ എവിന്‍ ലൂയിസും(58), ഷെയ് ഹോപ്പും(77), നിക്കോളാസ് പുരാനുമാണ്(58) വെസ്റ്റ് ഇൻഡീസിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. ക്രിസ് ഗെയ്ൽ(7),ഷിംറോൺ(39),ജേസൺ(45), എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. കാർലോസ്(14), ഫാബിയൻ അലൻ(0) എന്നിവർ പുറത്താകാതെ നിന്നു. അഫ്ഗാനായി ദൗലത് സദ്രാന്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോൾ സയ്ദ്,മുഹമ്മദ് നബി,റഷീദ് ഖാൻ എന്നിവർ ഒരു വിക്കറ്റ് വീതം എറിഞ്ഞിട്ടു.
Post Your Comments